നീലേശ്വരത്തേയും മാവുങ്കാലിലേയും ആകാശപാത സമരം സംസ്ഥാന സർക്കാർ ഇടപെടുക: സപര്യ
നീലേശ്വരം, മാവുങ്കൽ ദേശീയപാതയുമായി ബന്ധപ്പെട്ട ആകാശപാത ജനകീയസമരത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ട് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ നടപടി സ്വീകരിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ നിത്യ ജീവിതത്തെ തടസപ്പെടുത്തിയുള്ള നിർമ്മിതി പൊളിച്ചു നീക്കി ജനകീയ രൂപരേഖയ്ക്കനുസരിച്ച് നിർമ്മാണ പ്രവർത്തനം നടത്താൻ ദേശീയപാതാ അതോറിറ്റിയെ ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരിൻ്റേയും ഉത്തരവാദിത്തമാണ്. ദേശീയപാത ഒരു സുസ്ഥിര വികസന പദ്ധതിയാണ്. അതുകൊണ്ടുതന്നെ കുറ്റങ്ങൾ പരിഹരിക്കാൻ ചില നഷ്ടങ്ങൾ സഹിക്കേണ്ടിവരും. തെറ്റായ നിർമ്മിതികൾ പൊളിച്ചു മാറ്റണമെന്ന ജനകീയ സമരത്തെ അധികൃതർ ഗൗരവത്തോടെ കാണേണ്ടതാണ്. ആകാശപ്പാത സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. സപര്യ പ്രമേയം ആവശ്യപ്പെട്ടു. എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ പ്രമേയം അവതരിപ്പിച്ചു. സപര്യ വർക്കിംഗ് പ്രസിഡൻ്റ് ഡോ. ആനന്ദ കൃഷ്‌ണൻ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു. പ്രേമചന്ദ്രൻ ചോമ്പാല ,അനിൽ പട്ടേന , കുഞ്ഞപ്പൻ തൃക്കരിപ്പൂർ , ജയകൃഷ്ണൻ മാടമന, ടി.വി. സജിത്ത് ,ദിലീപ് നായർ കുണ്ടാർ എന്നിവർ സംസാരിച്ചു.
No comments