മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും അഭിവാദ്യം അർപ്പിച്ച് ആശാ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി കാസർഗോഡ് ജില്ലാ കമ്മറ്റി
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യു ഡി എഫ് സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് ആദ്യ ക്യാബിനറ്റ് യോഗത്തിലൂടെ തെളിയിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് ആശാ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി കാസർഗോഡ് ജില്ലാ കമ്മറ്റി അഭിവാദ്യം അർപ്പിച്ച് ആഹ്ളാദ പ്രകടനം നടത്തി. ഇടത് പക്ഷ സർക്കാരിന് പത്ത് വർഷമായി ആശ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സാധിച്ചില്ല. ഇടത് പക്ഷ തൊഴിലാളി യൂണിയനുകൾ നിലപാട് മാറ്റി ഐ എൻ ടി യു സി പ്രസ്ഥാനത്തിന് ധാർമ്മിക പിന്തുണ നൽകാൻ തയ്യാറാകണം. ഒരു സമര പരിപാടി പോലും നടത്താതെ തന്നെ ആശതൊഴിലാളികളുടെ പ്രശ്നം ഈ സർക്കാർ തിരിച്ചറിഞ്ഞിരിക്കയാണ്.. അനുമോദന യോഗം ഐ എൻ.ടി.യു സി . ജില്ലാ പ്രസിഡണ്ട് പി.ജി.ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സിന്ധു ബാബു അദ്ധ്യക്ഷം വഹിച്ചു. ആശ വർക്കേഴ്സ്കേൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രേഖ സി, ഐ എൻ ടി യു സി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് പി.വി ചന്ദ്രശേഖരൻ, ബ്ലോക്ക് ക്കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണൻ, മോട്ടോർ തൊഴിലാളി ജില്ല സെക്രട്ടറി പി.വി.ബാലകൃഷ്ണൻ, , ജില്ലാ സെക്രട്ടറി പ്രസന്നകുമാരി, ഭാരവാഹികളായ സിന്ധു വലിയ പറമ്പ, അസിത, ഉഷ ചന്ദ്രൻ, വിമലകൃഷണൻ എന്നിവർ സംസാരിച്ചു. തൊഴിലാളി പ്രകടനത്തിന് ജില്ലാ കമ്മറ്റി നേതൃത്വം നൽകി.
No comments