Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് ഭാരവാഹികൾക്ക് സ്വീകരണം നൽകി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് ഭാരവാഹികൾക്ക് നീലേശ്വരം മർച്ചന്റ്സ് യൂത്ത് വിങ്, വനിതാ വിങ് യൂണിറ്റുകൾ ചേർന്ന് സ്വീകരണമൊരുക്കി.
നീലേശ്വരം വ്യാപാര ഭവനിൽ ചേർന്ന സ്വീകരണ സമ്മേളനം സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബ് ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ വിങ് നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് ജയലക്ഷ്മി സുനിൽ അധ്യക്ഷയായി. കെവിവിഇഎസ് നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷ്റഫ്, യൂത്ത് വിങ് പ്രസിഡന്റ് പി.സക്കീർ, രക്ഷാധികാരി സി.വി. പ്രകാശൻ, വനിതാവിങ് ഇൻ ചാർജ് പ്രസന്ന ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂത്ത് വിങ് ജനറൽ സെക്രട്ടറി ടി.ബാബു സ്വാഗതവും വനിതാ വിങ് ജനറൽ സെക്രട്ടറി ശുഭ പ്രകാശ് നന്ദിയും പറഞ്ഞു.

No comments