Breaking News

നീലേശ്വരം ആകാശപാത: നഗരസഭാ കർസമിതിയുടെ ഇന്നത്തെ സത്യാഗ്രഹം കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം ആകാശപാതയ്ക്കായി നഗരസഭ കർസമിതി നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഇന്നത്തെ സമരം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി.സുഭാഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.വി.സതീശൻ സ്വാഗതം പറഞ്ഞു. ആർഎസ്പി ബി ജില്ലാ സെക്രട്ടറി ഹരീഷ്.ബി.നമ്പ്യാർ, നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ, കർസമിതി കൺവീനർ ഇ.ഷജീർ, കെ.സതീശൻ, കെ.വി.സുരേഷ് കുമാർ, പി.വിജയകുമാർ, വി.വി.കുഞ്ഞിക്കൃഷ്ണൻ, എ.വിനോദ് കുമാർ, 1982 എസ്എസ്എൽസി ഓർമക്കൂട്ട് പ്രതിനിധികൾ, കെ.ജയശ്രീ, എറുവാട്ട് വിജയകുമാർ, സുരേഷ്, കരുണാകരൻ, കെ.വി.പ്രദീപ്, അനീഷ് കടവത്ത്, കൗൺസിലർമാരായ വി.രാജം, കെ.പ്രകാശൻ, കെ.വി.ലീല എന്നിവർ സംസാരിച്ചു.

No comments