കുടിശിക ക്ഷാമബത്ത: ബിഎസ്എൻഎൽ പെൻഷൻകാർ പ്രതിഷേധ ധർണ നടത്തി
ബിഎസ്എൻഎൽ പെൻഷൻകാർക്ക് ജനുവരി മുതൽ കുടിശികയുള്ള ക്ഷാമബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ ടെലകോം ജനറൽ മാനേജർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ.
ബിഎസ്എൻഎൽ പെൻഷനേഴ്സ് അസോസിയേഷൻ കോ - ഓർഡിനേഷൻ കമ്മിറ്റിയാണ് ധർണ നടത്തിയത്. അഡ്വ.പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. പി.സുഗുണരത്നം അധ്യക്ഷത വഹിച്ചു. കെ.ശാന്തകുമാർ, ബേബി ആന്റണി, ടി.രവീന്ദ്രൻ, ബി.അശോകൻ, ജയകൃഷ്ണൻ, കെ.രാജൻ എന്നിവർ സംസാരിച്ചു. പി.വി.രാജൻ സ്വാഗതം പറഞ്ഞു.
No comments