Breaking News

നീലേശ്വരം ആകാശപാത: ജനകീയ സമരസമിതിയുടെ 59ാം ദിന സമരത്തിന് ഐക്യദാർഢ്യവുമായി രാജാസ് 1982 ബാച്ച് ഓർമക്കൂട്ട്

നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 59ാം ദിവസത്തിലേക്ക് കടന്നു.
59ാം സമരദിനത്തിൽ നീലേശ്വരം രാജാസ് സ്കൂൾ 1982 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമക്കൂട്ട് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി. ഐക്യദാർഢ്യ സംഗമം പ്രശസ്ത ചിത്രകാരനും ശിൽപിയും സാമൂഹിക പ്രവർത്തകനുമായ സുരേന്ദ്രൻ കൂക്കാനം ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡി.രാജൻ സ്വാഗതം പറഞ്ഞു. ഓർമക്കൂട്ട് സെക്രട്ടറി റിട്ട.ഡിഎംഒ, വി.വി.സുരേഷ്, ഇ.വിജയകുമാർ, മീനാകുമാരി, എ.വി. വിനോദ്, അഹമ്മദ് എന്നിവർ സംസാരിച്ചു. ഓർമക്കൂട്ട് അംഗങ്ങൾ, സമര ഭടന്മാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

No comments