Breaking News

യു. ഡി. എഫ് സർക്കാരിൻ്റെ ആരോഹണം കെ.എസ്.എസ്. പി. എ ആഹ്ലാദ പ്രകടനം നടത്തി

വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ. തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നീലേശ്വരം സബ്ബ് ട്രഷറിക്കു മുമ്പിൽ സമാപി ച്ചു . തുടർന്ന് പുതിയ സർക്കാരിന് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള യോഗം സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
ഉയർന്ന നീതിബോധവും വകതിരിവും കൈമുതലായിട്ടുള്ള ഒരു മുഖ്യമന്ത്രിയുടെ നേതൃ ത്വത്തിലുള്ള സർക്കാരാണ് അധികാരമേറ്റതെന്നും, യു.ഡി.എഫിന് വോട്ടു ചെയ്തവരെ നിരാശരാക്കുന്ന ഒരു നടപടിയും പുതിയ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടന ഉയർത്തിയ ആവശ്യങ്ങളടക്കം പ്രകടന പത്രികയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് നേരിട്ട യു. ഡി. എഫ് സർക്കാരിൽ നിന്നും പെൻഷൻ സമൂഹം ഏറെ പ്രതീക്ഷിക്കുന്നു.
നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് രാഘവൻ മുട്ടത്ത് അദ്ധ്യക്ഷനായി. പി.കെ. സത്യനാഥൻ സ്വാഗതവും, സി.എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
നേതാക്കളായ കെ. എം. വിജയൻ , പലേരി പത്മനാഭൻ , ചന്ദ്രൻ നാലാപ്പാടം, പി.പി. കുഞ്ഞമ്പു, ലിസ്സമ്മ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു .
പ്രകടനത്തിന് കെ. വി രാഘവൻ, പി. വേണുഗോപാലൻ നായർ, ഒ. ഉണ്ണികൃഷ്‌ണൻ, ടി.വി. സുരേഷ്, കെ.വി. രാജീവൻ എന്നിവർ നേതൃത്വം നൽകി.
മധുര പലഹാര വിതരണവും നടത്തി.

No comments