Breaking News

നീലേശ്വരം പൊതുജന വായനശാല വായനാവെളിച്ചം വായനക്കളരി സമാപന സമ്മേളനം നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല വായന വെളിച്ചം വായനാക്കളരിയുടെ സമാപന സമ്മേളനം നടത്തി. വായന വെളിച്ചം അക്കാദമിക് കൗൺസിൽ ചെയർമാൻ ഡോക്ടർ വി സുരേശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണുഗോപാലൻ പി മുഖ്യ അതിഥിയായിരുന്നു. വായനശാല പ്രസിഡന്റ് കെ സി മാനവർമ്മ രാജ അധ്യക്ഷത വഹിച്ചു. കുട്ടികൾ എഴുതിയ കയ്യെഴുത്ത് മാസിക "അക്ഷരക്കൂട്ട് " വായനശാല വൈസ് പ്രസിഡണ്ട് ഡോക്ടർ രാധാകൃഷ്ണൻ നായർ പ്രകാശനം ചെയ്തു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽകുമാർ ഇ കെ കൈയ്യെഴുത്തു മാസിക ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി വേണുഗോപാലൻ നായർ, ഡോക്ടർ പി രാജൻ, വായന വെളിച്ചം കൺവീനർ ഗോപിക ഷൈജു, വാർഡ് കൗൺസിലർ പി വിനോദ് കുമാർ,അക്കാദമിക് കൗൺസിൽ അംഗം എം മധുസൂദനൻ എന്നിവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം, റീഡിങ് തിയേറ്റർ, ലഘുനാടകം, ഗാനാലാപനം തുടങ്ങിയ കലാ പരിപാടികളോടെ സമാപന സമ്മേളനം സമാപിച്ചു

No comments