Breaking News

ഗ്രന്ഥശാലകളുടെ ഡിജിറ്റൽവൽക്കരണം: ലൈബ്രേറിയന്മാർക്കുള്ള ഏകദിന പരിശീലനം തുടങ്ങി

കാഞ്ഞങ്ങാട്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻ മാർക്കാണ് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലയിൽ 550 ലൈബ്രേറിയൻമാർക്കാണ് താലൂക്കിലെ ഒരു കേന്ദ്രത്തിൽ പരിശീലനം ലഭ്യമാക്കുക.
  ജില്ലയിൽ സോഫ്റ്റ് വെയർ പരിശീലനം ഹൊസ്ദുർഗ് താലൂക്കിലെ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്കിലാണ് ആരംഭിച്ചത്.
      പരിശീലനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി മെമ്പർ പി വി കെ പനയാൽ നിർവഹിച്ചു.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ, പോളി ടെക്‌നിക് പ്രിൻസിപ്പാൾ പി വിക്രമൻ , ജില്ലാ ജോ. സെക്രട്ടറി ടി രാജൻ ജില്ല കൗൺസിലംഗം പി കുഞ്ഞിരാമൻ, ജില്ലാ ലൈബ്രറി ഓഫീസർ പി ബിജു, എന്നിവർ സംസാരിച്ചു.
 സ്‌റ്റേറ്റ് മാസ്റ്റർ ട്രെയിനർമാരായ സുനിൽ പട്ടേന ,സുനീഷ് കക്കാട്ടി, എൻ സലാഹുദ്ദീൻ എന്നിവർ ക്ലാസെടുത്തു. 


No comments