നീലേശ്വരം നഗരസഭ- കെഎസ്ഡബ്ല്യുഎംപി ശുചിത്വ സന്ദേശ ചുമർ ചിത്രങ്ങൾ അനാഛാദനം ചെയ്തു
കെഎസ്ഡബ്ല്യുഎംപി ഫണ്ട് ഉപയോഗപ്പെടുത്തി നീലേശ്വരം നഗരസഭയിലെ പൊതു ഇടങ്ങളിൽ വരച്ച ശുചിത്വസന്ദേശ ചുമർ ചിത്രങ്ങളും ചുമരെഴുത്തുകളും അനാഛാദനം ചെയ്തു.
നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ചന്ദ്രമതി, കൗൺസിലർമാരായ സുഭാഷ്, സതി ഭരതൻ, ശ്രീജ എന്നിവർ പങ്കെടുത്തു. കെഎസ്ഡബ്ല്യുഎംപി സോഷ്യൽ എക്സ്പർട്ട് ഡോ.കെ.വി.സൂരജ്, നവ കേരളം മിഷൻ ആർപി ദേവരാജൻ മാസ്റ്റർ, ഹോമിയോ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ഡോളി അഗസ്റ്റിൻ തുടങ്ങിയവർ ആശംസ അറിയിച്ചു. കെഎസ്ഡബ്ല്യുഎംപിമോണിറ്ററിങ് എക്സ്പെർട്ട് സി.ബൈജു, ഹോമിയോ ആർഎംഒ, ഡോ. എ.നാദിറ, ഹോമിയോ വിഭാഗം മേധാവികൾ, നഗരസഭാ ക്ലീൻസിറ്റി മാനേജർ വി.കെ.കണ്ണൻ, പിഎച്ച്ഐ മാരായ വി.വി.ബീന, ടിജോ കെ ജോർജ്ജ്, ആശാമേരി, യങ് പ്രൊഫഷണൽ വർണ്ണ , നഗരസഭാ ജീവനക്കാർ, ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
No comments