നീലേശ്വരത്ത് ആകാശപാത വേണം: ശാസ്ത്ര ജില്ലാ കമ്മിറ്റി
ദേശീയപാത വികസനത്തിൽ നീലേശ്വരത്ത് ആകാശപാത വേണമെന്ന് സോഷ്യൽ അക്ഷൻ ഗ്രൂപ്പ് - ശാസ്ത്ര ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നീലേശ്വരം നഗരത്തിന്റെ കവാടത്തിൽ തന്നെ കോൺക്രീറ്റ് മതിൽ നിർമിക്കുന്നത് നഗരവികസനത്തെ ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഡോ.ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി.വിജയകുമാർ ഹരിപുരം, പത്മനാഭൻ അയ്യപ്പൻകോട്ട, എം.പി.ശ്രീധരൻ നമ്പ്യാർ, മാത്യു പനത്തടി, സൗദ മാധവൻ എന്നിവർ സംസാരിച്ചു. കെ.വി.കുഞ്ഞിക്കൃഷ്ണൻ സ്വാഗതവും എ.വി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
No comments