Breaking News

സിപിഎം കരിന്തളം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കെ.വി.ശ്യാംചന്ദ്രന്റെ പിതാവ് പി.രാമചന്ദ്രൻ (64) അന്തരിച്ചു

കാട്ടിപ്പൊയിൽ മേക്കാറളം പള്ളത്തെ പി.രാമചന്ദ്രൻ (64) അന്തരിച്ചു. ദീർഘകാലം സിപിഎം മേക്കാറളം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കിനാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും ആയിരുന്നു. പരേതരായ നിട്ടടുക്കൻ കുഞ്ഞമ്പുവിന്റെയും പള്ളിപ്പുറം കുഞ്ഞമ്മാറിന്റെയും മകനാണ്. ഭാര്യ: കെ.വി.യശോദ (രുചി ന്യൂട്രിമിക്‌സ് കാട്ടിപ്പൊയിൽ). മക്കൾ: കെ.വി.ശരത് ചന്ദ്രൻ (നഴ്‌സ്, മിലിട്ടറി ഹോസ്പിറ്റൽ, ദുബായ്), കെ.വി.ശ്യാംചന്ദ്രൻ (സിപിഎം കരിന്തളം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ഗംഗ ലക്ഷ്മി (കോട്ടയം), ശിൽപ ശശിധരൻ (ആലന്തട്ട). സഹോദരങ്ങൾ: പി.രമണി, പി.ശാന്ത, പി.സാവിത്രി.

No comments