Breaking News

ഓട്ടോത്തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ സമ്മേളനം മെയ് 29, 30 തീയതികളിൽ നീലേശ്വരത്ത്‌

ഓട്ടോ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം മെയ് 29, 30 (വെള്ളി, ശനി) തീയ്യതികളിൽ നീലേശ്വരത്ത് വെച്ച് നടത്തുന്നതിനുള്ള ഒരിക്കങ്ങൾ പൂർത്തി ആയതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 29 ന് രാവിലെ 10 മണിക്ക് പതാക ജാഥ കാഞ്ഞങ്ങാട് ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ നിന്നും, കൊടിമര ജാഥ രാവിലെ 10.30 ന് നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപത്തിൽ നിന്നും പുറപ്പെടും. രണ്ട് ജാഥകളും ഉച്ചയ്ക്ക് 12 മണിക്ക് മാർക്കറ്റ് ജംഗ്ഷനിൽ സംഗമിച്ച് കോട്ടപ്പുറം സമ്മേളന നഗരിയിലേക്ക് എത്തിച്ചേരും. തുടർന്ന് പതാക ഉയർത്തും.
ഉച്ചയ്ക്ക് 2 മണിക്ക് പ്രതിനിധി സമ്മേളനം നീലേശ്വരം തളിയിൽ ക്ഷേത്രം റോഡിലുള്ള ജനതകലാ സമിതിയിൽ നെല്ലിക്കാട്ട് മോഹനൻ നഗറിൽ ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡണ്ട് പി.ജി.ദേവ്. ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 20 യൂണിറ്റുകളിൽ നിന്നായി 100 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. ജില്ലസമ്മേളനം 30 ന് രാവിലെ10 മണിക്ക് കോട്ടപ്പുറത്തെ നീലേശ്വരം നഗരസഭ മിനി ടൗൺഹാളിലെ വി.വി.സുധാകരൻ നഗറിൽ തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ മുഖ്യപ്രഭാഷണം നടത്തും. 
സമാപന സമ്മേളനം ഉദുമ എം.എൽ.എ കെ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ
പത്രസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ മാമുനി വിജയൻ, ജനറൽ കൺവീനർ സി. വിദ്യാധരൻ, ട്രഷറർ പി.വി.ബാലകൃഷ്‌ണൻ, ഭാരവാഹികളായ സുധാകരൻ കൊട്ടറ, ശശി മാമുനി, സുനിൽ കടപ്പുറം സുമിത്രൻ ചീമേനി , ബാലകൃഷ്ണൻ ചീമേനി, സുനിൽ കടപ്പുറം സുനിൽ കടപ്പുറം എന്നിവർ പങ്കെടുത്തു.

No comments