Breaking News

ഉപ്പിലിക്കൈ മാടം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര ഊട്ട്പുര നിർമ്മാണം: സമ്മാന കൂപ്പണിന്റെ ഉദ്ഘാടനം നടത്തി

ഉപ്പിലിക്കൈ മാടം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര ഊട്ട് പുരനിർമ്മാണത്തിൻ്റെ ധനശേഖരണാർത്ഥം നടത്തുന്ന സമ്മാന കൂപ്പണിന്റെ ഉദ്ഘാടന കർമ്മം നരിക്കാട്ടറ ക്ഷേത്ര ദേവനർത്തകൻ പത്മനാഭൻ വെളിച്ചപ്പാടൻ ആദ്യ കൂപ്പൺ കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ അനിൽ വാഴുന്നറൊടിക്ക് നൽകി നിർവഹിച്ചു. .ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു.ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് എം.മാധവൻ നായർ,ഇ വി വിജയൻ ക്ഷേത്രമാതൃസമിതി ഭാരവാഹികളായ ടി വി ഭാഗീരഥി, ശുഭലക്ഷ്മി ഇ വി എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മറ്റി കൺവീനർ മനോജ് ഉപ്പിലിക്കൈ സ്വാഗതവും ട്രഷറർ ടി രമേശൻ നായർ നന്ദിയും പറഞ്ഞു.

No comments