Breaking News

കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥർക്ക് ഏൽപ്പിച്ചുകൊണ്ട് നീലേശ്വരം രാജാസ് വിദ്യാർത്ഥികൾ മാതൃകയായി.

കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥർക്ക് ഏൽപ്പിച്ചുകൊണ്ട് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മാതൃകയായി.
സ്കൂൾ പിടിഎ അനുമോദിച്ചു.പത്താം ക്ലാസിലെ വിദ്യാർത്ഥികളും എൻസിസി കേഡറ്റുകളുമായ അഹല്യ എസ്എസ്, അക്ഷര എം എന്നീ വിദ്യാർത്ഥിനികൾക്ക് തളിയിൽ ക്ഷേത്ര റോഡിൽ വച്ച് കളഞ്ഞു കിട്ടിയ മൂന്നു പവന്റെ സ്വർണമാല നീലേശ്വരം പോലീസിൽ ഏൽപ്പിച്ച് ഉടമസ്ഥരായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ വടക്കേ കോവിലകത്തെ ദുർഗ്ഗയ്ക്ക് തിരിച്ചു നൽകിക്കൊണ്ട് നാടിന് മാതൃകയായി. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന, ഹെഡ്മിസ്ട്രസ് കലാ ശ്രീധർ, പിടിഎ മെമ്പർമാരായ രാജേഷ് കുമാർ വി വി, ദിനേശ് കുമാർ കെ, ക്ലാസ് ടീച്ചർ ബിന്ദു കെ, സ്റ്റാഫ് സെക്രട്ടറി അവിനാഷ് എംവി, എൻസിസി ഓഫീസർ ഉണ്ണികൃഷ്ണൻ നായർ പി, അധ്യാപകരായ ജിതിൻ മാരാർ, സതീശൻ കെ എന്നിവർ നേതൃത്വം നൽകി. നീലേശ്വരം പുറത്തേകൈ സ്വദേശികളായ ടി സുധീർ, ഷീമ ടി ദമ്പതികളുടെ മകളാണ് അഹല്യ എസ്എസ്, നീലേശ്വരം കോയമ്പുറം സ്വദേശികളായ ജയചന്ദ്രൻ എം, സജിത കെ വി ദമ്പതികളുടെ മകളാണ് അക്ഷര എം.

No comments