എ.കെ.പി.എ.നീലേശ്വരം മേഖല സമ്മേളനം നടത്തി.
എ.കെ.പി.എ.നീലേശ്വരം മേഖല സമ്മേളനം നടത്തി. വിനോദ് ലെൻസ് മാൻ നഗറി (പടുവളം SGS Y ഹാൾ) ൽ നടന്ന പരിപാടി സിനിമാ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഗോകുലൻ ചോയ്യംകോടിൻ്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യ അതിഥിയായി. കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സുഗുണൻ ഇരിയ ,ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി.എൻ, ജില്ലാ ട്രഷറർ പ്രജിത്ത് എൻ.കെ., ജില്ലാ വൈസ് പ്രസിഡണ്ട് അനൂപ് ചന്തേര, ജില്ലാ ജോ. സെക്രട്ടറി സുധീർ കെ ,ജില്ലാ താച്ചർ ക്ലബ്ബ് കോർഡിനേറ്റർ ശ്രീജിത്ത് നീലായി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ദിനേശ് ഒളവറ സ്വാഗതവും ട്രഷറർ ഓം പ്രകാശ് നന്ദിയും പറഞ്ഞു .ചടങ്ങിൽ ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ച ശ്രീജിത്ത് നീലായി, ഹരീഷ് ചൈത്രം, പത്മജ ബാബു, ദിനേശ് ഒളവറ, ഹരിത രാമചന്ദ്രൻ ,ക്ഷേത്ര കലാ അക്കാദമിയുടെ ക്ഷേത്ര കലാ പുരസ്ക്കാരം ലഭിച്ച പ്രഭാകരൻ തരംഗിണി, ജീവ കാരുണ്യ പ്രവർത്തനം നടത്തിയ സായിദാസ് ,2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾ എന്നിവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.
No comments