Breaking News

നീലേശ്വരം കാവിൽ ഭവൻ യോഗാചാര്യ എം.കെ.രാമൻ മാസ്റ്ററുടെ സ്മൃതിദിനം ആചരിച്ചു

നീലേശ്വരം കാവിൽ ഭവൻ യോഗ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകനും, യോഗയുടെ കുലപതിയുമായ എം.കെ.രാമൻ മാസ്റ്ററുടെ സ്മൃതിദിനം പാലായി കാവിൽ ഭവൻ കേന്ദ്രത്തിൽ നടന്നു. കേരള സംഗീത നാടക അക്കാദമി മെമ്പർ രാജ്മോഹൻ നീലേശ്വരം ഉൽഘാടനവും, അനുസ്മരണ പ്രഭാഷണവും നടത്തി. കേരളം പിറന്ന 1956 മുതൽ യോഗയും, പ്രകൃതി ചികിത്സയും കോർത്തിണക്കി തികച്ചും വ്യത്യസ്തമായ ആരോഗ്യ ബോധവൽക്കരണത്തിന് നേതൃത്വം നല്കിയ യോഗാചര്യനായിരുന്നു എം.കെ.രാമൻ മാസ്റ്റർ. പാലായി യോഗ കേന്ദ്രത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ കാവിൽ ഭവൻ ചെയർമാൻ പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ കൗൺസിലർ വി.വി സതി, സി.നാരായണൻ,ഡോ: കെ.പ്രഭാസ, പി.ഗംഗാധരൻ നായർ, വി.വി.ശിവരാമൻ എന്നിവർ സംസാരിച്ചു. ടി.ജെ. സന്തോഷ് സ്വാഗതവും, എം.കെ. ബാലഗോപാലൻ നന്ദിയും പറഞ്ഞു.

No comments