കർഷക സ്വരാജിന്റെ സത്യാഗ്രഹ സമരത്തിന് ഹോസ്ദുർഗ് താലൂക്ക് എൻഎസ്എസ് കരയോഗം യൂണിയന്റെ ഐക്യദാർഢ്യം
വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രവാക്യമുയർത്തി കർഷക സ്വരാജിൻ്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ 69 ദിവസമായി നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഹോസ്ദൂർഗ് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ നേതൃത്വത്തിൽ ഐക്യദാർഢ്യം അറിയിച്ചു.
കോരിച്ചൊരിയുന്ന പേമാരിയെപ്പോലും തൃണവൽഗണിച്ചു കൊണ്ട് വനിതകൾ ഉൽപ്പെടെ നൂറ് കണക്കിന് അംഗങ്ങൾ പങ്കെടുത്തു . എൻ എസ് എസ്
താലൂക്ക് യൂണിയൻ പ്രവർത്തകരെ സമരസമിതി ചെയർമാൻ ശ്രീ സണ്ണി പൈകട സ്വാഗതം ചെയ്ത് സംസാരിച്ചു.
താലൂക്ക് യൂണിയൻ പ്രസിഡണ്ട് പ്രഭാകരൻ കരിച്ചേരി,
വൈസ് പ്രസിഡണ്ട് ശ്രീകുമാർ കോടോത്ത്, കിഴക്കൻ കൊഴുവൽ കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ കോറോത്ത്, സെക്രട്ടറി പത്മനാഭൻ മാങ്കുളം,
പുഴക്കര കുഞ്ഞിക്കണ്ണൻ നായർ
കെ. ബാലൻ മാസ്റ്റർ, മാധവൻ നായർ ബളാൽ, സി.കെ. ബാലചന്ദ്രൻ നായർ ബാനം, രഘുനാഥ് കൊന്നക്കാട്
No comments