നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര നെൽകൃഷി വിളവെടുത്തു
നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം അങ്കക്കളരി പാടശേഖരത്തിലും, ക്ഷേത്രത്തിന്റെ ഒരേക്കർ തരിശു ഭൂമിയിലുമായി കൃഷിചെയ്ത നെൽകൃഷി വിളവെടുത്തു. ക്ഷേത്രം ആചാരസ്ഥാനികരും, കാലുവരക്കാർ, ക്ഷേത്രകമ്മറ്റി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവർ കൊയ്തുത്സവത്തിൽ പങ്കെടുത്തു. ക്ഷേത്രം സെക്രട്ടറി തമ്പാൻ കെ. പി. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാമചന്ദ്രൻ എം. വി. അദ്ധൃക്ഷത വഹിച്ചു.
No comments