Breaking News

സവാക് കാസർകോട് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണാസമരവും സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്), കാസർകോട് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണാസമരവും സംഘടിപ്പിച്ചു.
സവാക് ധർണ്ണ സമരം സവാക് സംസ്ഥാന ജനറൽ സെക്രട്ടറി സുദർശൻ വർണ്ണം ഉദ്ഘാടനം ചെയ്തു. സവാക് സംസ്ഥാന ട്രഷററും കാസർകോട് ജില്ലാ പ്രസിഡന്റുമായ ഉമേഷ് എം സാലിയൻ പ്രതിഷേധത്തിന് നേതൃത്വം നൽകി. 
കലാപരിപാടികൾക്ക് രാത്രി 10 മണിക്ക് ശേഷം മൈക്രോഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമം പിൻവലിക്കുക.പരിപാടി നടക്കുന്ന സ്ഥലത്ത് പുലർച്ചെ 12 മണി വരെ മൈക്രോഫോൺ ഉപയോഗിക്കാൻ അനുവദിക്കുക. 60 വയസ്സിന് മുകളിലുള്ള കലാകാരന്മാർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം നൽകുക.ക്ഷേമനിധി പെൻഷൻ 5000 ആയി വർദ്ധിപ്പിക്കുക.
അക്കാദമി വഴി നൽകുന്ന പെൻഷനിൽ കാലോചിതമായ വർദ്ധനവ് ഉറപ്പാക്കുക. സംസ്ഥാന കമ്മിറ്റിയംഗം ജീൻ ലെവിനോ മൊന്തേറോ, നരസിംഹ ബല്ലാൾ, ജില്ലാ വൈസ് പ്രസിഡൻ്റ് ദിവാകർ പി, ഭാരതി ബാബു, സെക്രട്ടറിമാരായ ദയാ പ്രസാദ്, മോഹിനി കൊപ്ള, നീലേശ്വരം ബ്ലോക്ക് പ്രസിഡൻ്റ് പവിത്രൻ പട്ടേന, ജില്ലാ സെക്രട്ടറി മധു ബങ്കളം, ഹരിഹാന്ദ മാജിക്ക് ,കാസർകോട് ബ്ലോക്ക് സെക്രട്ടറി നാരായണ ഷെട്ടി, കാറഡ്ക ബ്ലോക്ക് സെക്രട്ടറി മോഹൻ ബല്ലാൽ, വാസു ബായാർ, ഹരികാന്ത് സല്യൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം എം ഗംഗാധരൻ സ്വാഗതവും ട്രഷറർ ചന്ദ്രഹാസ് കയ്യാർ നന്ദിയും പറഞ്ഞു.

No comments