കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലതയ്ക്ക് ഭാരത് സേവക് സമാജ് പുരസ്കാരം.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലതയ്ക്ക് ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം
.ക്രാഫ്റ്റ് ( മൺപാത്ര നിർമ്മാണ മേഖല) മേഖലയിലെയും സാമൂഹ്യ മേഖലയിലെയും മികച്ചപ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം മടിക്കൈ ലോക്കൽ സെക്രട്ടറി, കേരള മഹിളാ സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, കേരള മൺ പാത്ര നിർമാണ തൊഴിലാളി സംഘടന കെ എം എസ് എസ് വനിതാ വേദി ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.
കാസർഗോഡ് ജില്ലയിലെ മടിക്കൈ എരിക്കുളം സ്വദേശിയാണ്. ഭർത്താവ് പി. പി. കുഞ്ഞിരാമൻ. സെക്യുരിറ്റി തൊഴിലാളിയാണ്. മക്കൾ അഭിരാമി. കെ. വി. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് &സയൻസ് കോളേജിൽ ഫിസിക്സ് പോസ്റ്റ് ഗ്രാജുവേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനി, മകൻ ഹരിനന്ദ്. കെ. ആർ. കാസർഗോഡ് കുണിയ കോളേജിൽ ഇന്റഗ്രേറ്റഡ് MCA ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
No comments