Breaking News

പ്രവാസി ക്ഷേമ പദ്ധതിക്ക് കേന്ദ്രവിഹിതം അനുവദിക്കുകകേരളപ്രവാസി സംഘം ജില്ലാ കമ്മിറ്റി രാപകൽ സമരം തുടങ്ങി

 പ്രവാസി ക്ഷേമപദ്ധതിക്ക് കേന്ദ്രവിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നടത്തുന്ന രാപകൽ സമരം തുടങ്ങി.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ സമരം നാളെ രാവിലെ എട്ട് വരെ നീളും. പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എം.പി.അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ നാരായണൻ അധ്യക്ഷത വഹിച്ചു. കെ.വി.കുഞ്ഞിരാമൻ, ടി.കെ.രാജൻ, പി.ചന്ദ്രൻ, ജലീൽ കാപ്പിൽ, പി.പി.സുധാകരൻ എന്നിവർ സംസാരിച്ചു. പി.വി.വിജയൻ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ, പ്രവാസി സംഘടനാ നേതാക്കൾ, സംഘം, ജില്ലാ, സംസ്ഥാന നേതാക്കൾ എന്നിവരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

No comments