Breaking News

പൂരക്കളി കലാകാരൻമാരുടെ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണം: ക്ഷേത്ര പൂരക്കളി കലാ അക്കാദമി

പൂരക്കളി കലാകാരൻമാരുടെ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും കുട്ടികൾക്കുള്ള സ്റ്റൈപെൻ്റ് അനുവദിക്കണമെന്നും പള്ളിക്കര കേണമംഗലം കഴകത്തിൽ വെച്ച് ചേർന്ന ക്ഷേത്ര പൂരക്കളി കലാ അക്കാദമി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
     ജില്ലാ പ്രസിഡണ്ട് പ്രദീപൻ തുരുത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡണ്ട് 
പിലാക്കാൽ അശോകൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സുരേന്ദ്രൻ പിലിക്കോട് സ്വാഗതം പറഞ്ഞു.
രാജേഷ് കൊയങ്കര,രഘുനാഥ് കയ്യൂർ ,പി കെ നാരായണൻ, ബാലൻ പാലായി, ജനാർദ്ദനൻ വി, രാജേഷ് പണിക്കർ ചെറുകാനം, അനൂപ് ചന്തേര ,ജയൻ അടോട്ട്, വിജേഷ് അടോട്ട്, പ്രദീപ് കീഴ്മാല, പ്രശാന്ത് കിണാവൂര്, ബാബുരാജ് മുഴക്കോം,കുഞ്ഞികൃഷ്ണൻ പണിക്കർ പിലിക്കോട്, കൃഷ്ണൻ തുരുത്തി, സുരേഷ് പുതിയടത്ത്, വിജേഷ് മുഴക്കോം,മോഹനൻ പാലായി, ശശി അങ്കക്കളരി , ഷാജി മുഴക്കിൽ, മധു പണിക്കർ പാലായി, ബാലകൃഷ്ണൻ ടി പി , പ്രഭാകരൻ തുരുത്തി എന്നിവർ സംസാരിച്ചു.
പി പി സുധാകരൻ നന്ദി പറഞ്ഞു.

No comments