നീലേശ്വരം ചാത്തമത്ത് കരയടിച്ചിൽ രൂക്ഷം
നീലേശ്വരം നഗരസഭയിലെ ചാത്തമത്ത് പ്രദേശം ശക്തമായ കരയിടിച്ചിലിൽ വലിയൊരു കരഭാഗം പുഴയിലേക്ക് ഇടിഞ്ഞു വീഴുകയും നിരവധി തെങ്ങുകൾ കടപുഴകി പുഴയിൽ പതിക്കുകയും ചെയ്തു. മഴക്കാലത്തെ ശക്തമായ കുത്തൊഴുക്കിൽ ഓരോ വർഷവും കരയിടിച്ചലിന്റെ ഭാഗമായി സ്ഥലം നഷ്ടപെടുന്നത് കർഷകരെ ആശ ങ്കയിലാഴ്ത്തുന്നു. കരിങ്കല്ലുകൊണ്ട് കര ഭിത്തികെട്ടുക മാത്രമാണ് ഏക പരിഹാരം ചാത്ത മത്തെ കരയിടിച്ചിൽ പ്രദേശം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി രവീന്ദ്രൻ കൗൺസിലർമാരായ എ ബാലകൃഷ്ണൻ പി പി ലത എന്നിവർ സന്ദർശിച്ചു.
No comments