മോഷ്ടിച്ച മൊബൈൽ ഫോൺ വില്പന നടത്തുന്നതിനിടെ മോഷ്ടാവിനെ പിടികൂടി
ചട്ടഞ്ചാലിലെ സെലക്ഷൻ വേൾഡ് എന്ന കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കാസറഗോഡ് ഫോൺ വേൾഡ് എന്ന ഷോപ്പിൽ ഫോൺ വില്പന നടത്താൻ ശ്രമിച്ച പ്രതി ചട്ടഞ്ചാൽ കനിയും കുണ്ട് എന്ന സ്ഥലത്തുള്ള അബ്ദുൽ ഖാദർ(39) എന്നയാളെ മേൽപറമ്പ് പോലീസ് പിടികൂടി.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സന്തോഷ് കുമാർ എ യുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ്, ഗോവിന്ദൻ, പ്രമോദ്, രാജേഷ് എന്നിവർ അടങ്ങിയ സംഘം ഇന്നലെ വൈകുന്നേരം 3 മണിക്ക് കാസറഗോഡ് പുതിയ ബസ്റ്റാൻഡ് പരിസരത്തു വെച്ച് പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു
No comments