ശാസ്ത്ര ജില്ലാ സമിതി നീലേശ്വരത്ത് പിടിബി അനുസ്മരണ സംഘടിപ്പിച്ചു
സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് , ശാസ്ത്ര ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മലബാർ ഡിസ്ട്രിക്ക്റ്റ് ബോർഡിൻ്റെ അവസാനത്തെ പ്രസിഡണ്ടും ശാസ്ത്ര, കാൻഫെഡ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള ഗ്രന്ഥശാലസംഘം എന്നിവയുടെ സജീവ പ്രവർത്തകനുമായ പി.ടി ഭാസ്കരപ്പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് നിലേശ്വരത്ത് അനുസ്മരണം സംഘടിപ്പിച്ചു. ഡോ.നന്ദകുമാർ കോറോത്തിൻ്റെ അദ്ധ്യക്ഷതയിൽ ച്ചേർന്ന യോഗത്തിൽ സംസ്ഥാന സമിതി അംഗം ഡോ. ടീ എം സുരേന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ടി തമ്പാൻ, എം പി ശ്രീധരൻ നമ്പ്യാർ, പത്മനാഭൻ അയ്യപ്പൻകോട്ട എന്നിവർ സംസാരിച്ചു. പി വിജയകുമാർ സ്വാഗതവും ടി വി രാജീവൻ നന്ദിയും പറഞ്ഞു
No comments