ജില്ലാ സർവോദയ മണ്ഡലം നീലേശ്വരത്ത് ദേശരക്ഷാ സംഗമം ഒരുക്കി
ജില്ലാ സർവ്വോദയ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ ദേശരക്ഷ സംഗമം സംഘടിപ്പിച്ചു. കെ ആർ കുഞ്ഞിരാമൻ്റെ അധ്യക്ഷതയിൽ ച്ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ടി.എം.സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. വാരണാസിയിലെ സർവ്വ സേവ സംഘത്തിൻ്റെ സ്വത്തുക്കൾ തിരിച്ച് നൽകണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഇ വി കുമാരൻ, കെ കുഞ്ഞികൃഷ്ണൻ, ഇ വി നാരായണൻ എന്നിവർ സംസാരിച്ചു. പി യു കെ നായർ, വിജയൻ മണിയറ, സി സുകുമാരൻ, അദ്വൈത് എം തുടങ്ങിയർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. ഹമീദ് ബദിയടുക്ക സ്വാഗതവും ഇ വി പത്മനാഭൻ നന്ദിയും പറഞ്ഞു.
No comments