Breaking News

തുഴച്ചിൽ ടീമിന് യാത്രയപ്പും ജേഴ്സി പ്രകാശനവും


ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്കുള്ള കാര്യങ്കോട് റെഡ്സ്റ്റാർ ബോട്ട് ക്ലബ്ബ് ടീമിൻ്റെ ജേഴ്സി പ്രകാശനവും തുഴച്ചിൽ ടീമിനുള്ള യാത്രയയപ്പും കാര്യങ്കോട് നടന്നു. ക്ലബ്ബ് സെക്രട്ടറി വി.വി. രജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ പ്രസ്സ് ഫോറം പ്രസിഡൻ്റ് സേതു ബങ്കളം ടീം ക്യാപ്റ്റൻ ടി വി രതീഷിന് ജേഴ്സി കൈമാറി പ്രകാശനം ചെയ്തു. അഡ്വ കെ പി നസീർ തുഴച്ചിൽ ടീമിനുള്ള തുഴ കൈമാറി. എം.മഹേന്ദ്രൻ സ്വാഗതവും ക്ലബ്ബ് പ്രസിഡൻ്റ് ടി ബാബു നന്ദിയും പറഞ്ഞു.

No comments