Breaking News

നീലേശ്വരം നഗരസഭയിലെ കർഷകർക്ക് വാഴക്കന്ന് വിതരണം ചെയ്തു

ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നീലേശ്വരം നഗരസഭയിലെ കർഷകർക്കുള്ള സൗജന്യ വാഴക്കന്ന് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷംസുദ്ദീൻ അറിഞ്ചിറ, പി ഭാർഗവി , കൗൺസിലർമാരായ പി ബിന്ദു, കെ മോഹനൻ, പിവത്സല, വിനയരാജ് , പി പി ലത, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വികസന കാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ വി ഗൗരി സ്വാഗതവും കൃഷി ഓഫീസർ കൃഷ്ണവേദിക നന്ദിയും പറഞ്ഞു.വാർഡ് സഭകളിൽ രജിസ്റ്റർ ചെയ്തവർക്ക് നീലേശ്വരം കൃഷിഭവൻ മുഖേന സൗജന്യമായാണ് വാഴ കന്നുകൾ വിതരണം ചെയ്യുന്നത്.

No comments