ഗാന്ധിജയന്തി: തൈക്കടപ്പുറം ബീച്ച് ശുചീകരിച്ച് നീലേശ്വരം ടൗൺ ലയൺസ് ക്ലബ്
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം ടൗൺ ലയൺസ് ക്ലബ് തൈക്കടപ്പുറം ബീച്ച് ശുചീകരിച്ചു.
ലയൺസ് പരിസ്ഥിതി വിഭാഗം ജില്ലാ കോ- ഓർഡിനേറ്റർ വി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ബാബു കരിങ്ങാട്ട്, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി പി.വി.കുമാരൻ, ഗോവിന്ദൻ കീലത്ത്, ക്ലബ് സെക്രട്ടറി കെ.പി.രവീന്ദ്രൻ, പി.രമേശൻ നായർ എന്നിവർ സംസാരിച്ചു. ചന്ദ്രൻ, ടി.സി.സതീശൻ, പി.വി.സത്യൻ, അജിതകുമാരി, ഇന്ദിര കുമാരൻ, പുഷ്പലത കുഞ്ഞിക്കണ്ണൻ, ലക്ഷ്മി ബാബു, മീന കാമ്പ്രത്ത്, പൗർണമി ബാബു, പ്രണവ് ബാബു, അദ്വൈത് ദിനേഷ്, അദ്വിക് ദിനേഷ് തുടങ്ങിയവർ സംബന്ധിച്ചു.
No comments