റൈഹാൻ സമീറിന് ജില്ലാതല റൈഫിൾ ഷൂട്ടിംഗിൽ ഒന്നാം സ്ഥാനം
കാസർഗോഡ് ജില്ല കേരള സ്കൂൾ ഒളിമ്പിക്സ് ഷൂട്ടിംഗിൽ ജൂനിയർ ബോയ്സ് വിഭാഗത്തിൽ എയർ റൈഫിൾ പീപ്പ് സൈറ്റിൽ ഒന്നാം സ്ഥാനം റൈഹാൻ സമീറിന്.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് അംഗവുമാണ് റൈഹാൻ സമീർ. കാസർകോട് ജില്ല റൈഫിൾ അസോസിയേഷൻ അംഗവുമാണ്. റൈഫിൾ അസോസിയേഷൻ നടത്തിയ മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ സമ്മാനം ലഭിച്ചു. സ്കൂൾ ഒളിംപിക്സിൽ സബ്ജില്ല തലത്തിലും ജില്ല തലത്തിലും ഒന്നാം സ്ഥാനം നേടിയ റൈഹാൻ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ പങ്കെടുക്കാനായി കാസർകോട് നിന്നും തിരിച്ചു.
കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ വി എച്ച്. എസ് ഇ വിഭാഗം അധ്യാപകനായ സമീർ സിദ്ദീഖിയുടെയും ദി കേക്ക് ഗേൾ ഹോം ബേക്കിംഗ് സ്ഥാപന ഉടമയുമായ തസ്നിമിന്റെയും മകനാണ്. കാരാട്ട് വയൽ നളിനം അപ്പാർട്ട്മെൻ്റിലാണ് താമസം.
No comments