Breaking News

ബങ്കളം മഹല്ല് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. .

ഇസ്രായേൽ തുടരുന്ന മനുഷ്യ വിരുദ്ധ വംശഹത്യക്കെതിരെ ബങ്കളം മഹല്ല് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ഐക്യദാർഢ്യറാലി ആലിൻകീഴിൽ നിന്ന് തുടങ്ങിബങ്കളത്ത് സമാപിച്ചു.തുടർന്ന് ബങ്കളം ടൗണിൽ നടന്ന പൊതുസമ്മേളനം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. റാശിദ് ഹിമമി ബങ്കളം മുഖ്യ പ്രഭാഷണം നടത്തി.മടിക്കൈ മേഖല സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് ശരീഷ് എഞ്ചിനിയർ കന്നടം അധ്യക്ഷത വഹിച്ചു. സി.പി.എം.ലോക്കൽ സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ, ബങ്കളം ജമാഅത്ത് പ്രസിഡൻ്റ് അബ്ദുൾ ഖാദർ ഹാജി, ജമാ അത് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി കല്ലായി, ഫൈസൽ പേരോൽ, കിസാൻ സഭ സംസ്ഥാന സെക്രട്ടറി കുഞ്ഞികൃഷ്ണൻ ബങ്കളം, എന്നിവർ സംസാരിച്ചു. ബദരിയ പ്രവാസി കൂട്ടായ്മ സെക്രട്ടറി ഹാഷിം റഹ്മാൻ സ്വാഗതവും ബങ്കളം ജമാഅത്ത് സെക്രട്ടറി കെ.പി.ശരീഫ് നന്ദിയും പറഞ്ഞു.

No comments