Breaking News

നീലേശ്വരം പോലിസ് സ്റ്റേഷന് പുതിയ കെട്ടിടം: മൂന്നുകോടി രൂപ അനുവദിച്ചു.

നീലേശ്വരം പോലിസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ പോലിസ് സേന നവീകരണ ഫണ്ടിൽ നിന്നും മൂന്നുകോടി രൂപ അനുവദിച്ചു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയിട്ട് ഒരു വർഷം തികയുന്നു. ഇതിനിടയിലാണ് പുതിയ കെട്ടിടം പണിയാൻ 3 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായത്. 1975ൽ അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണാകരനാണ് പൊളിച്ചു മാറ്റിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പോലിസ് സ്റ്റേഷൻ അൺഫിറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് പൊളിച്ചു മാറ്റിയത്. നിലവിൽ സ്റ്റേഷന്റെ പ്രവർത്തനം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഓഫീസ് പ്രവർത്തിക്കുന്ന ചെറിയ കെട്ടിടത്തിലാണ്. 42 പോലിസ് ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. അറസ്റ്റുചെയ്യുന്ന പ്രതികളെ പാർപ്പിക്കാൻ ലോക്കപ്പ് ഇല്ലാത്തതും പോലിസുകാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പോലിസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയാൻ മൂന്നു കോടി രൂപ അനുവദിച്ചതോടെ ഏറെ ആശ്വാസത്തിലാണ് പോലിസുകാർ.

No comments