ദേശീയപാത നിർമ്മാണ അനാസ്ഥയ്ക്കെതിരെ സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റി ധർണ്ണ സമരം നടത്തി.
ദേശീയപാത നിർമ്മാണത്തിൽ മേഘാ കൺസ്ട്രക്ഷൻ കമ്പനി കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം മാർക്കറ്റിൽ ധർണ്ണ സമരം നടത്തി. മാർക്കറ്റ്-- കോട്ടപ്പുറം റോഡിൽ അടിപ്പാത നിർമ്മിക്കുക, തോട്ടം മുതൽ നീലേശ്വരം പോലീസ് സ്റ്റേഷൻ വരെ യുള്ള ദേശീയപാത നിർമ്മാണത്തിൽ മേഘ കൺസ്ട്രക്ഷൻ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക,തോട്ടം മുതൽ മാർക്കറ്റ് വരെയുള്ള നിലവിലുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണാസമരം സിപി ഐ.എം നീലേശ്വരം ഏരിയാസെക്രട്ടറി രാജൻ ഉദ്ഘാടനം ചെയ്തു, ലോക്കൽ കമ്മിറ്റി അംഗം ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി ഏരിയ കമ്മിറ്റി അംഗം വി. പ്രകാശൻ, സനു മോഹനൻ ലോക്കൽ കമ്മിറ്റി അംഗം കെ.വി.വേണുഎന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി വി സതീശൻ സ്വാഗതം പറഞ്ഞു
No comments