Breaking News

സീനിയർ ചേംബർ ഇന്റർനാഷണൽ നീലേശ്വരം ലോക അൽഷിമേഴ്‌സ് മാസാചാരണം സംഘടിപ്പിച്ചു

അൽഷിമേഴ്‌സ് മാസാചരണത്തിന്റെ ഭാഗമായി, സീനിയർ ചേംബർ ഇന്റർനാഷണൽ നീലേശ്വരം, അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) എന്ന സംഘടനയുമായി ചേർന്ന് രാമരം റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടി അൽഷിമേഴ്‌സ്
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
രാമരം നവയുഗ ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സീനിയർ ചേംബർ പ്രസിഡണ്ട് കെ ഗിരീഷ് കുമാർ അധ്യക്ഷനായി. ആതുര ശുശ്രൂഷ മേഖലയിൽ അൻപത് വർഷം പൂർത്തിയാക്കിയ നീലേശ്വരത്തെ പ്രശസ്ത ഡോക്ടർ കെ സി കെ രാജ അൽഷിമേഴ്‌സ് മാസാചരണം ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി കെ ദീപേഷ് സ്വാഗതവും, ദേശീയ ഡയറക്ടർ എം നാരായണൻ നായർ, രാമരം റെസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡണ്ട് വിനോദ് അരമന, നവയുഗ ഗ്രന്ഥാലയം പ്രസിഡണ്ട് കെ വി വേണു എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. കെ രാജേഷ് ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. അൽഷിമേഴ്‌സ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നേതൃത്വം നൽകുന്ന എ ആർ ഡി എസ് ഐ ദേശീയ ടീം മാനേജർ ജി സ്മിതേഷ് മറവി രോഗത്തെ ക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു. തുടർന്ന് മറവി രോഗത്തെയും പൊതു വിജ്ഞാനത്തെയും ആസ്പദമാക്കി പ്രശ്നോത്തരി സംഘടിപ്പിച്ചു. പ്രശ്നോത്തരിയിൽ വിജയികളായ ശ്രീജ വിനോദ്, നാരായണൻ നായർ എന്നിവർക്കുള്ള ഉപഹാരം മുഖ്യാഥിതിയായ ഡോ കെ സി കെ രാജ നിർവഹിച്ചു.

No comments