Breaking News

വെള്ളിക്കുന്നത്ത്‌ ഭഗവതി കാവ് നവാഹ യജ്ഞം : പാർവതി സ്വയംവര ഘോഷയാത്ര നടന്നു.

വെള്ളിക്കുന്നത്ത്‌ ഭഗവതി കാവിൽ നടന്നുവരുന്ന നവാഹ യജ്ഞത്തിന്റെ ഭാഗമായി പാർവതി സ്വയംവര ഘോഷയാത്ര നടന്നു. അരയാലിൻ കീഴിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാന പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്രയിൽ പാർവതി വിഗ്രഹമേന്തിയ ബാലിക, താലപ്പൊലിയേന്തിയ പെൺകുട്ടികൾ, മുത്തുക്കു ടയേന്തിയ സ്ത്രീകൾ, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് വിവിധ പൂജകൾ നടന്നു. ഉച്ചയ്ക്ക് ഉച്ച പൂജയും തുടർന്ന് അന്നദാനവും വൈകുന്നേരം വിദ്യാഗോപാല മന്ത്രാർച്ചന, ദീപാരാധന,നിറമാല പൂജ എന്നിവയും നടക്കും. ഏഴാം ദിവസമായ ഞായറാഴ്ച രാവിലെ ഗണപതിഹോമം, ലളിതാസഹസ്രനാമജപം, ഗ്രന്ഥപൂജ, ശ്രീമദ് ദേവി ഭാഗവത പാരായണവും പ്രഭാഷണവും, നവഗ്രഹ പൂജ, ഉച്ചപൂജ, അന്നദാനം, ദീപാരാധന,നിറമാല പൂജ എന്നിവയും നടക്കും.

No comments