നീലേശ്വരം താലൂക്കാശുപത്രി മെയിൻസെന്റർ ജനകീയാരോഗ്യ കേന്ദ്രം കെട്ടിടം: 33 ലക്ഷം രൂപ അനുവദിച്ചു
നീലേശ്വരം താലൂക്ക് ആശുപത്രി മെയിൻസെന്റർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിനായി 33 ലക്ഷം രൂപ അനുവദിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ആയാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചത്. ജീവിതശൈലീ രോഗനിയന്ത്രണത്തിനുള്ള സംവിധാനങ്ങൾ നടപ്പാക്കുന്നതിന് ഉപയുക്തമാകുന്ന വിധത്തിലാണ് സെന്റർ നിർമിക്കുന്നത്. നീലേശ്വരം നഗരസഭ, ജീവകാരുണ്യ സംഘടനയാ ആശ്വാസ് പട്ടേന എന്നിവരുടെ ഇടപെടലിലാണ് ഇത് യാഥാർത്ഥ്യമായത്. ആശ്വാസ് പട്ടേനയുടെ അഭ്യർത്ഥന പ്രകാരം മാടമന ഈശ്വരൻ നമ്പൂരിതി സൗജന്യമായി നീലേശ്വരം നഗരസഭയ്ക്ക് നൽകിയ 10 സെന്റ് സ്ഥലത്താണ് സെന്റർ നിർമിക്കുക. 55 ലക്ഷമായി ഇതിനായി വകയിരുത്തിയിരിക്കുന്ന തുക. ഇതിന്റെ ആദ്യഗഡു ആയാണ് 33 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
No comments