തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നല്‍കി വരാറുള്ള 20-ാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗോവിന്ദപൈ കവിതാ അവാര്‍ഡ് ശ്രീരാഗ്.സി കൂടാളി, ബാലകൃഷ്ണന്‍ മാങ്ങാട് കഥാ അവാര്‍ഡ് ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍, ഹമീദ് കോട്ടിക്കുളം നോവല്‍ അവാര്‍ഡ് സുധ അജിത്ത് കൊച്ചിന്‍, എ.എന്‍.ഇ. സുവര്‍ണ്ണവല്ലി ലേഖന അവാര്‍ഡ് അഞ്ജലിരാജ് ചേര്‍ത്തല, ദീപ പ്രമോദ് കുഞ്ഞിമംഗലം, ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക തുളുനാട് സാഹിത്യ വ്യക്തിഗത അവാര്‍ഡ് ഉമാവതി കാഞ്ഞിരോട്, തുളുനാട് വ്യക്തിഗത അവാര്‍ഡ് ജനാര്‍ദ്ദനന്‍ വെങ്ങരക്കും നല്‍കാന്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി തീരുമാനിച്ചു.
No comments