വി.എസ്.എസ് നീലേശ്വരം ടൗൺ ശാഖ വിശ്വകർമ്മ ദിനം ആഘോഷിച്ചു.
സെപ്റ്റംബർ 17- വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി നീലേശ്വരം ടൗൺ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷവും കുടുംബ സംഗമവും നടത്തി.
വിമുക്തഭട ഭവൻ ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ പ്രസിഡൻ്റ് പി.വി തമ്പാൻ അധ്യക്ഷത വഹിച്ചു. സ്കിൽ കൗൺസിൽ കോ- ഓഡിനേറ്റർ പ്രസാദ് കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് സംസ്ഥാന കൗൺസിലർ ടി.കെ ശ്രീനിവാസൻ ആചാരി മുഖ്യപ്രഭാഷണം നടത്തി. വി.വി പവിത്രൻ, വി.വി രജിത്ത്, എ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
No comments