Breaking News

ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു

ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിച്ചു. കേരളത്തിലെ ഭിന്നശേഷി വിദ്യാലയങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് മാർത്തോമാ ബധിര വിദ്യാലയത്തിൽ ആരംഭിച്ചത്. കേൾവി - സംസാര പരിമിതരായ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിച്ചത്, ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് ജില്ലാ കോ ഓർഡിനേറ്റർ റോജി എം ജോസഫ്, കൈറ്റ് സി ഇ ഒ ഡോ. അൻവർ സാദിത്തിന്റെയും പ്രത്യേക സഹായ സഹകരണത്തോടെ ആണ്.കുട്ടികളുടെ എണ്ണത്തിലുള്ള കുറവ്, ഭാഷപരമായ പരിമിതി എന്നിവയെല്ലാം മറികടന്നുകൊണ്ടാണ് ഇപ്പോൾ മാർത്തോമയിൽ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിച്ചത്.
ലിറ്റിൽ കൈറ്റ്സ് കാസറഗോഡ് ജില്ലാ മാസ്റ്റർ ട്രെയിനർ അബ്ദുൽ ഖാദർ മാർത്തോമയിലെ യൂണിറ്റ് ഓദ്യോഗികമായി ഉൽഘാടനം ചെയ്തു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു ബേബി അധ്യക്ഷൻ ആയിരുന്നു.
ജി എച്ച് എസ് എസ് ചെർക്കള സെൻട്രൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മാർത്തോമാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം സൗജന്യമായി നൽകി.ജി എച്ച് എസ് എസിലെ മെൻറ്റർ അർഷാദ് മുഖ്യഥിതി ആയിരുന്നു.
ഡോ ജയരാജ്‌ കെ,ബിന്ദു എ കെ,ബിജു എബ്രഹാം, എന്നിവർ സംസാരിച്ചു.
കുട്ടികൾക്കുള്ള ക്യാമ്പും, രക്ഷിതാക്കൾക്കുള്ള ക്ലാസ്സും ഉൽഘാടനത്തോടനുബന്ധിച്ച് നടന്നു.മാർത്തോമാ സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെൻറ്റർമാരായ ശാലിനി വി, യമുന ജി ഉത്തമൻ എന്നിവർ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സീനിയർ അസിസ്റ്റന്റ് ബെൻസി ടി സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ജോഷിമോൻ കെ ടി നന്ദിയും അർപ്പിച്ച് സംസാരിച്ചു.

No comments