കുഡോ സംസ്ഥാന ചാമ്പ്യൻഷിപ്പ്: അണ്ടർ 13 വിഭാഗത്തിൽ നീലേശ്വരം സ്വദേശിനിക്ക് സ്വർണം
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കുഡോ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശിനി സ്വർണം നേടി.
അണ്ടർ 13 വിഭാഗത്തിൽ നീലേശ്വരം പള്ളിക്കര കാരക്കാട്ട് വളപ്പിലെ കെ.വി. പൂർണ സന്തോഷാണ് സ്വർണ മെഡൽ നേടിയത്. നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചോളമണ്ഡലം ഏരിയാ മാനേജർ കെ.എം. സന്തോഷിന്റെയും നീലേശ്വരം അശോക ഫാർമസി ജീവനക്കാരി പി.പി.പ്രജിതയുടെയും മകളാണ് പൂർണ. സഹോദരൻ: സച്ചിദാനന്ദ് (പ്ലസ് വൺ വിദ്യാർത്ഥി, നീലേശ്വരം രാജാസ് എച്ച് എസ്എസ്). ഒക്ടോബർ 24 മുതൽ 26 വരെ ഗുജറാത്തിലെ സൂറത്ത് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന കുഡോ നാഷണൽ ടൂർണമെന്റിൽ പൂർണ മത്സരിക്കും.
No comments