വിജ്ഞാനകേരളം പദ്ധതി: നീലേശ്വരം നഗരസഭയിൽ വിജ്ഞാന കൗൺസിൽ രൂപീകരിച്ചു
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായുള്ള നീലേശ്വരം നഗരസഭാതല വിജ്ഞാനകൗൺസിൽ രൂപീകരണ യോഗം നടത്തി.
വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ഗൗരി അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ രഞ്ജിത് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷംസുദ്ദീൻ അരിഞ്ചിറ, പി.ഭാർഗവി, കൗൺസിലർ ഇ.ഷജീർ എന്നിവർ സംസാരിച്ചു. നഗരസഭ സൂപ്രണ്ട് സുധീർ തെക്കടവൻ സ്വാഗതം പറഞ്ഞു.
No comments