എസ്എസ്എൽസി മാർക്ക് ലിസ്റ്റ് വന്നപ്പോൾ നീലേശ്വരത്തെ നീരജിന് വിസ്മയ വിജയം650 ൽ 647 മാർക്ക്....!
2025 ലെ എസ്എസ്എൽസി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് വന്നപ്പോൾ നീലേശ്വരം രാജാസ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന എം. നീരജ് പ്രഭു നേടിയത് വിസ്മയ വിജയം...!
650 ൽ 647 മാർക്കോടെയാണ് നീരജിന്റെ വിജയം. മലയാളം ഒന്നാം പേപ്പർ, കെമിസ്ട്രി, ഫിസിക്സ് പരീക്ഷകളിലാണ് ഓരോ മാർക്ക് കുറഞ്ഞത്. റാങ്ക് അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ ഇത് സംസ്ഥാന തലത്തിൽ നാലാം റാങ്കോടെയുള്ള വിജയമാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നീരജിന് ട്യൂഷൻ പോലും ഉണ്ടായിരുന്നില്ല. സ്കൂൾ അധ്യാപകർ നൽകുന്ന ക്ലാസ്, നോട്ട്, കഠിനാധ്വാനം എന്നിവയായിരുന്നു കൈമുതൽ. റാങ്കോടെയുള്ള നല്ല മാർക്ക് ഉണ്ടാകും എന്ന ഉറച്ചവിശ്വാസം നീരജ് മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതോടെയാണ് നിശ്ചിത ഫീസും സ്പെഷ്യൽ റിക്വസ്റ്റും നൽകി മാർക്ക് ലിസ്റ്റ് വാങ്ങിയത്. ഇപ്പോൾ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കാഞ്ഞങ്ങാട് ഗജാനന ട്രേഡേഴ്സിലെ അക്കൗണ്ടന്റ് പേരോലിലെ ആർ. മനോജ് പ്രഭുവിന്റെയും ആർ.വിദ്യയുടെയും മകനാണ് ഈ മിടുക്കൻ. രാജാസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നേഹ പ്രഭുവാണ് ഏക സഹോദരി.
No comments