ഫെൻസിങ് ചാമ്പ്യൻഷിപ്പ്: നീലേശ്വരക്കാരായ ഇരട്ട സഹോദരങ്ങൾ 4 സ്വർണ്ണം നേടി അഭിമാനമായി.
ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സഹോദരങ്ങളായ നീലേശ്വരം സ്വദേശികൾ 4 സ്വർണ്ണം നേടി നാടിന് അഭിമാനമായി. ആനന്ദ് നാരായണൻ, അഭിനന്ദ് നാരായണൻ എന്നിവർക്കാണ് സ്വർണ്ണം നേടാനായത്. എം.ജി യൂനിവേർസിറ്റി ഇൻ്റർകോളേജിയറ്റ് പുരുഷ-വനിത ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പിനത്തിലും ആനന്ദ് നാരായണൻ 2 സ്വർണ്ണ മെഡലുകളും സാബ്രെ വ്യക്തിഗത ഇനത്തിൽ ഒരു സ്വർണ്ണവുമടക്കം 3 മെഡലുകൾ നേടിയപ്പോൾ, ഇതേ മത്സരത്തിൽ ടീമിൽ കളിച്ച അഭിനന്ദ് അടങ്ങിയ ടീം സ്വർണ്ണം നേടുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ആനന്ദ്. ഇതേ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിനന്ദ്. ഇതോടെ പഞ്ചാബിൽ വെച്ച് നടത്തുന്ന ദേശീയതല ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുവാൻ ആനന്ദ് അർഹത നേടി. നീലേശ്വരം വാണിയം വയലിലെ പി. നാരായണൻ - കെ.ലത ദമ്പതികളുടെ മക്കളാണ് ആനന്ദും അഭിനന്ദും. ഹരിയാനയിലെ ഏകലവ്യൻ ഫെൻസിങ് അക്കാദമിയിൽ നിന്നാണ് ആനന്ദ് പരിശീലനം നേടുന്നത്.
No comments