ജില്ലാ സർവോദയ മണ്ഡലം നീലേശ്വരത്ത് ആചാര്യ വിനോബാഭാവെ അനുസ്മരണം നടത്തി
ജില്ലാസർവ്വോദയ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ഭൂദാനയജ്ഞത്തിൻ്റെ ഉപജ്ഞാതാവും സ്വാതന്ത്ര്യ സമര സേനാനായുമായിരുന്ന ആചാര്യ വിനോബ ഭാവെയുടെ നൂറ്റിമുപ്പതാം ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. കെ.ആർ കുഞ്ഞിരാമൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ടി എം സുരേന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ടി വി രാജീവൻ, ടി വി ജയരാജൻ,വി സുകുമാരൻ എന്നിവർ സംസാരിച്ചു. വിജയകുമാർ ഹരിപുരം സ്വാഗതവും പത്മനാഭൻ അയ്യപ്പൻകോട്ട നന്ദിയും പറഞ്ഞു.
No comments