പ്രധാനമന്ത്രി നരേന്ദമോദിയുടെ സുരക്ഷാ സേന അംഗമായ ചിറ്റാരിക്കാലിലെ ഷിൻസ് തലച്ചിറ വാഹനാപകടത്തിൽ മരിച്ചു: മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും
രാജസ്ഥാനിലെ ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ, പ്രധാനമന്ത്രിക്ക് അകമ്പടിയൊരുക്കുന്ന എസ്പിജി സേനയിലെ അംഗം ചിറ്റാരിക്കാൽ മണ്ഡപത്തെ ഷിൻസ് തലച്ചിറ (45) മരിച്ചു. ഒൻപത് വർഷമായി നരേന്ദ്രമോദിയുടെ എസ്പിജി ഗ്രൂപ്പിൽ അംഗമായിരുന്നു. തലച്ചിറ മാണിക്കുട്ടിടെയും ഗ്രേസി ക്കുട്ടിയുടെയും മകനാണ്. ഭാര്യ: ജെസ്മി (നഴ്സ്, ഉദയഗിരി, കണ്ണൂർ). മക്കൾ: ഫിയോണ, ഫെബിൻ (ഇരുവരും വിദ്യാർത്ഥികൾ, മണക്കടവ് ശ്രീപുരം സ്കൂൾ). സഹോദരങ്ങൾ: ഷൈൻ ( അധ്യാപകൻ, കർണാടക), ഷെറിൻ (കാനഡ), ഷിബിൻ (അബുദാബി). ഷിൻസിന്റെ ഭൗതികശരീരം സെപ്റ്റംബർ 19 വെള്ളിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 7 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച് 9 മുതൽ 10.30 വരെ മണക്കടവിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാര ശുശ്രൂഷകളുടെ ആദ്യ ഭാഗം ഇവിടെ നിന്ന് തുടങ്ങി വിലാപയാത്ര ഉച്ചയ്ക്ക് 12 മണിയോടെ മണ്ഡപം സെന്റ് ജോസഫ് ദേവാലയത്തിൽ എത്തിച്ചേരും. 12.30 ന് ദേവാലയ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ. ഇന്ത്യൻ മിലിട്ടറിയുടെ ഔദ്യോഗിക ബഹുമതികളോടെയുള്ള അന്തിമോപചാരവും ഉണ്ടാകും.
No comments