എൻഎസ്എസ് ദിനാചരണം: ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റിലെ വളണ്ടിയർമാർ നിരാലംബർക്ക് പൊതിച്ചോർ വിതരണം ചെയ്തു
എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റിലെ വളണ്ടിയർമാർ കാഞ്ഞങ്ങാട് നന്മ മരം ഫൗണ്ടേഷനുമായി ചേർന്ന് നിരാലംബർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി കാഞ്ഞങ്ങാട് പരിസരത്തെ നിരാലംബർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന നന്മമരം ഫൗണ്ടേഷനുമായി ചേർന്ന് വളണ്ടിയർമാർ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന എഴുപതോളം ഭക്ഷണപൊതികൾ കാഞ്ഞങ്ങാട് കോട്ടച്ചേരി സർക്കിളിനടുത്തുവെച്ച് വിതരണം ചെയ്തു. പരിപാടിയിൽ നന്മമരം ഫൗണ്ടേഷൻ ഭാരവാഹികളും ബല്ല ഈസ്റ്റ് സ്കൂൾ അധ്യാപകരും പങ്കെടുത്തു.
No comments