Breaking News

ഏ ഇ ഒ ചുമതലപ്പെടുത്തിയ കായികാധ്യാപകനെ ഗ്രൗണ്ടിൽ വെച്ച് ഭീഷണിപെടുത്തി തെറി വിളിച്ചു.

ജി എച്ച് എസ് എസ് ചെമ്മനാട് ഗ്രൗണ്ടിൽ ഇന്ന് രാവിലെ സെപക്താക്രോ ഗെയിം നടത്തുന്നതിന് വേണ്ടി കാസർ ഗോഡ് ബി ആർ സി കായിക ധ്യാപകൻ മനോജ് ഗ്രൗണ്ട് പരിശോധിക്കാൻ ഇറങ്ങിയ സമയത്ത് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ കെ വി പ്രസീദ് ഗ്രൗണ്ടിലറങ്ങി ആക്രോശിച്ചു കൊണ്ട് അറപ്പുള്ള അസഭ്യ വാക്കുകൾ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി. നിങ്ങൾ ഗെയിം നടത്താൻ ആരാണ് എന്ന് പുച്ഛമനോഭാവത്തോടെയാണ് പെരുമാറിയത്.എ ഇ ഒ സാർ പറഞ്ഞതു കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത് എന്ന് പറഞ്ഞു.ഏ ഇ ഒ ആരാ . നിങ്ങൾ ഹിറ്റ്ലർ ആണോ എന്നോക്കെ ചോദിച്ചു കൊണ്ടാണ് പ്രശ്നം ആക്കിയത്. മൽസരിക്കാൻ എത്തിയ ആറ് വിദ്യാലയത്തിലെ കുട്ടികളുടെ മുൻപിൽ വെച്ചാണ് കേട്ടാലറപ്പുള്ള അസഭ്യ വാക്കുകൾ കായികാധ്യാപകൻ കെ വി പ്രസീദ് ഉപയോഗിച്ചത്. മൽസരം നടത്താൻ വന്ന സെപക് താക്രോ ജില്ലാ അസോസിയേഷൻ ഭാരവാഹികൾ മടങ്ങി പോയി. ബി ആർ സി കായികധ്യാപകൻ മനോജിനെ ഭീഷണി പെടുത്തിയത് മാത്രമല്ല. കുട്ടികൾക്ക് ജില്ലാ തലത്തിൽ മൽസരിക്കാനുള്ള അവസരം ആണ് കെ വി പ്രസീദ് നഷ്ടപ്പെടുത്തിയത്. കാസർഗോഡ് എ ഇ ഒ അഗസ്റ്റ്യൻ ബർണാഡ് ഗെയിം നടത്താൻ ചുമതലപ്പെടുത്തിയ മനോജിനെ കുട്ടികളുടെ മുൻപിൽ വെച്ച് അധിക്ഷേപിച്ച കെ വി പ്രസിദീനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കായികാധ്യാപകൻ മനോജ് . 
വിദ്യഭ്യാസ മന്ത്രി . ഡി ഡി. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ .എസ് എസ് കെ ജില്ലാ ഓഫീസർ . കാസർഗോഡ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എന്നിവർക്ക് പരാതി നൽകുംമെന്ന് മനോജ് പറഞ്ഞു.

No comments