Breaking News

കാൻഫെഡിന്റെ കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം: നാളെ നീലേശ്വരത്ത്

കാൻഫെഡ് പി .എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നാളെ മുൻ എംഎൽഎ യും പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.പി. കുഞ്ഞി ക്കണ്ണൻ്റെ ഒന്നാം ചരമവാർഷിക ദിനം ആചരിക്കും. നീലേശ്വരത്ത് രാവിലെ 10-ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. കെ.വി. രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തും. ഇതിനു മുന്നോടിയായി നടന്ന കാൻഫെഡ് ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രൊഫ. കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ്, കെ. സഹദേവൻ, എം. ബാലകൃഷ്ണൻ, എ.വി.കുമാരൻ എന്നിവർ സംസാരിച്ചു.

No comments