Breaking News

ഉദുമയിൽ വൈദ്യുതി സർവ്വീസ് വയറിൽ വീണ ഓല മാറ്റുന്നതിനിടെ 18 കാരൻ കിണറ്റിൽ വീണ് മരിച്ചു

ഉദുമയിൽ വൈദ്യുതി ലൈനിൽ വീണ ഓല മാറ്റുന്നതിനിടെ യുവാവ് കിണറിൽ വീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം.
 ഉദുമ വലിയവളപ്പിലെ അശ്വിൻ അരവിന്ദ് 18 ആണ് മരിച്ചത്. വലിയവളപ്പിലെ അരവിന്ദന്റെയും അംബുജാക്ഷിയുടെയും മകനാണ്. സ്വന്തം വീട്ടിലെ 50 അടിയോളം താഴ്‌ചയുള്ള കിണറിലാണ് വീണത്. ഫയർഫോഴ്സും നാട്ടുകാരും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിൻ്റെ ആൾമറയിൽ നിന്ന് ഓല മാറ്റുന്നതിനിടെയാണ് അപകടം.

No comments